1

പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ച ഒരു ലോഡ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി, വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പൻ, സെക്രട്ടറി ഹരിൻ ബോസ്, ക്ലീൻ കേരള കമ്പനി തിരുവനന്തപുരം ജില്ലാ മാനേജർ അഭിലാഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൈമാറിയത്.

ഫോട്ടോ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ശേഖരിച്ച് വേർതിരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് പ്രസിഡന്റ് ഷൈലജകുമാരിയുടെ നേതൃത്വത്തിൽ കൈമാറുന്നു