വർക്കല: ചാവർകോട് സി.എച്ച്.എം.എം കോളേജിലെ വിദ്യാർത്ഥികളുടെ സന്നദ്ധ സംഘടനയായ കനിവിന്റെയും കോളേജ് മാനേജ്മെന്റിന്റെയും ആഭിമുഖ്യത്തിൽ നിർധനരായ 2 കുട്ടികൾക്ക് വീടുവയ്ക്കുവാനുള്ള സാമ്പത്തിക സഹായവും പഠനാവശ്യത്തിനുള്ള മൊബൈലും നൽകി. കോളേജ് അങ്കണത്തിൽ നടന്ന യോഗം ട്രസ്റ്റ് ചെയർമാൻ കെ.ആർ. നാസർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ.ഡോ.എൽ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഇടവ ഗ്രാമപഞ്ചായത്ത് അംഗവുമായ റിയാസ് വഹാബും ട്രസ്റ്റ് ചെയർമാനുമായ കെ. ആർ. നാസറും ചേർന്ന് ഇടവയിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ പ്രാർത്ഥനയ്ക്ക് മൊബൈൽ ഫോൺ കൈമാറി.
ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാംക്ലാസ് വിദ്യാർത്ഥിക്ക് വീട് വയ്ക്കാൻ ഇരുപത്തയ്യായിരം രൂപ ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.ബി. സലിം സ്കൂൾ അധികൃതർക്ക് കൈമാറി. ട്രസ്റ്റ് ട്രഷറർ ഷിഹാബുദ്ദീൻ, കോളേജിന്റെ ചാർജുള്ള സെക്രട്ടറി അസ്ഹർ റിഫായി, വൈസ് ചെയർമാൻമാർ പള്ളിപ്പുറം ഷാജഹാൻ, കാസിം അൻസാരി, സെക്രട്ടറി മുഹമ്മദ് രാജ, കനിവ് കൺവീനർ ആദർശ്, റഫീക്ക എന്നിവർ പങ്കെടുത്തു.