വർക്കല: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സർക്കാർ നിർദ്ദേശങ്ങൾക്കൊപ്പം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അറിയിച്ചു. നിലവിൽ പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാണ്.
നിയന്ത്രണങ്ങൾ ചുവടെ
1)പഴം, പച്ചക്കറി, മത്സ്യം, മാംസം, പലചരക്ക്, പാലുല്പന്നങ്ങൾ എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഇനിയൊരറിയിപ്പ്
ഉണ്ടാകുന്നതുവരെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ശേഷം 2 വരെ മാത്രം തുറന്ന് പ്രവർത്തിക്കാം.
2)ഭക്ഷണ ശാലകളിൽ നിന്ന് നേരിട്ടുള്ള കച്ചവടം നിരോധിച്ചു. ഹോം ഡെലിവറി മാത്രം.
ചായക്കടകൾ തുറക്കാൻ പാടില്ല.
3)ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൗണായതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.
നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതുൾപ്പടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും.
പ്രിയങ്ക ബിറിൽ,
ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്