bjp-dharna

പാറശാല: വനം കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പാറശാല നിയോജക മണ്ഡലത്തിലെ നൂറോളം സ്ഥലങ്ങളിൽ ധർണ നടന്നു. പാറശാല, കൊല്ലയിൽ, കുന്നത്തുകാൽ, പാലിയോട്, വെള്ളറട, കിളിയൂർ, പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി, കള്ളിക്കാട് പഞ്ചായത്ത് മേഖലാ കമ്മറ്റികൾ ധർണ സംഘടിപ്പിച്ചു. പാലിയോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാണിയിൽ നടന്ന ധർണ ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. പ്രദീപും, പാലിയോട് ജംഗ്ഷനിലെ ധർണ നിയോജക മണ്ഡലം സെക്രട്ടറി മണവാരി രതീഷും, പെരുങ്കടവിള പഞ്ചായത്തിൽ ബി.ജെ.പി 75- മത് നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ യുവമോർച്ച മണ്ഡലം ജന.സെക്രട്ടറി എം. ഷിജുവും, കള്ളിക്കാട് വാർഡിലെ ധർണ ബി.ജെ.പി കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് വിജുകുമാറും ഉദ്ഘാടനം ചെയ്തു.

കുന്നത്തുകാലിൽ ധർണയ്ക്ക് ബി.ജെ.പി പാറശാല നിയോജക മണ്ഡലം ജന.സെക്രട്ടറി എസ്.വി. ശ്രീജേഷ് നേതൃത്വം നൽകി. നിയോജക മണ്ഡലം മീഡിയസെൽ കൺവീനർ സജി ചന്ദ്രൻ, യുവമോർച്ച നേതാക്കളായ വണ്ടിത്തടം ദിലീപ്, രതീഷ്, കർഷകമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചിമ്മണ്ടി ഹരികുമാർ, ബി.ജെ.പി നേതാക്കളായ കുന്നത്തുകാൽ സന്തോഷ്, ചിമ്മണ്ടി മഹേഷ്, ചാവടി സനൽ, സതീഷ് കൃഷ്ണകുമാർ, മധു എന്നിവർ പങ്കെടുത്തു.

ആനാവൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേരണിയിലും, കോട്ടക്കൽ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കലും, കുന്നത്തുുകാൽ മേഖലയിലെ എള്ളുവിള വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുരുത്തിമൂല ജംഗ്ഷനിലും ധർണ നടന്നു.

ഫോട്ടോ: വനം കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കുന്നത്തുകാൽ ജംഗ്ഷനിൽ നടന്ന സമരം