dd

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരുടെ കിരാത നടപടികൾക്കെതിരെ ലക്ഷദ്വീപ് ജനതയ്ക്കും സാമൂഹ്യ പ്രവർത്തകയും സംവിധായികയുമായ ഐഷ സുൽത്താനയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സഹൃദയവേദി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സൂചകമായി തിരുവനന്തപുരം ജനറൽ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സംഗമത്തിൽ വേദി പ്രസിഡന്റ്‌ ചാന്നാങ്കര എം.പി കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ എന്നിവരും പന്ന്യൻ രവീന്ദ്രൻ, പി. ഉബൈദുല്ല എം.എൽ.എ, കെ.എസ്. ശബരിനാഥൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം, അഡ്വ. പച്ചല്ലൂർ നുജുമുദീൻ, പോത്തൻകോട് റാഫി, നസീം ഹരിപ്പാട്, വിക്ടർ ഫെർണാണ്ടസ്, എ. പി. മിസ്‌വർ എന്നിവർ ആശംസകൾ അർപ്പിച്ചു. മൻസൂർ ഖസാലി, ചേരമാൻത്തുരുത്ത് ഷാഹുൽ, സജീബ് പുതുക്കുറിച്ചി, മുസ്തഫ, അബ്ദുള്ള നൗഷാദ് വഴിമുക്ക് ജവാദ്, കല്ലാട്ട്മുക്ക് നൗഷാദ് എന്നിവർ നേതൃത്വം നൽകി.