തിരുവനന്തപുരം: അനന്തപുരി ആശുപത്രി സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസുമായി ചേർന്ന് ഡോക്ടർമാർ ഉൾപ്പടെയുള്ള എല്ലാ ജീവനക്കാർക്കും കൊവി‌ഡ് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കി. പോളിസി വിതരണം ആശുപത്രി ചെയർമാൻ ഡോ. എ. മാർത്താണ്ഡപിള്ള നഴ്സിംഗ് സ്റ്റാഫിന് നൽകി ഉദ്ഘാടനം ചെയ്‌തു. ഡയറക്ടർമാരായ ഡോ. എ. ഗോപാൽ, ഡോ. എസ്. കമല, നഴ്സിംഗ് സൂപ്രണ്ട് പ്രേമ ജോൺ എന്നിവർ പങ്കെടുത്തു.