തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിൽ അദ്ധ്യാപക നിയമനങ്ങൾ നടത്തുക, നിയമനം ലഭിച്ച പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്ക് പ്രവേശനാനുമതി നൽകുക, 1700ലധികം പ്രൈമറി സ്‌കൂളുകളിൽ പ്രഥമാദ്ധ്യാപകരെ നിയമിക്കുക, എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ സംസ്ഥാന ഭാരവാഹികൾ ഇന്ന് സെക്രട്ടേറിയറ്രിന് മുന്നിൽ ധർണ നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി. പ്രദീപും അറിയിച്ചു.