തിരുവനന്തപുരം: എസ്.പി ഫോർട്ട് ഹെൽത്ത് കെയർ ഗ്രൂപ്പും എസ്.പി ആദർശ് ഫൗണ്ടേഷനും സംയുക്തമായി എസ്.പി ഷോർട്ട് ഫോർ ഹോപ്പ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ഡ്രൈവ് ഇന്ന് രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നിർദ്ധനരായ 3000 പേർക്ക് സൗജന്യമായും അരലക്ഷം പേർക്ക് 650 രൂപയ്‌ക്കും വാക്‌സിൻ ലഭ്യമാക്കും. എസ്.പി ഫോർട്ട് ഹോസ്‌പിറ്റൽ, എസ്.പി വെൽ ഫോർട്ട് എന്നിവിടങ്ങളിലുള്ള വാക്‌സിൻ വിതരണ കേന്ദ്രങ്ങളിലൂടെ വാക്സിനേഷൻ ഡ്രൈവ് നടത്തും. നി‌ർദ്ധനരായവ‌ർക്ക് കോർപ്പറേഷൻ ജനപ്രതിനിധികൾ മുഖേന വാക്‌സിൻ ലഭ്യമാക്കും. കൊവിഷീൾഡ് വാക്‌സിനാണ് നൽകുന്നത്. ഫോൺ: 9400057540, 9567376777.