കോവളം : എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത നിറവ് 2021 പദ്ധതി കോവളം മണ്ഡലത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വീടുകളിലെത്തിക്കുന്നതാണ് പദ്ധതി. മണ്ഡലം പ്രസിഡന്റ്‌ അരുൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീൻ ആന്റണി, സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, കരുംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. എസ് വിലാസൻ, ജില്ലാ സെക്രട്ടറി കണ്ണൻ എസ്. ലാൽ, എ.ഐ.വൈ.എഫ് ജില്ലാ വൈ. പ്രസിഡന്റ്‌ ആദർശ് കൃഷണ, ആരിഫ് എന്നിവർ സംസാരിച്ചു.