തിരുവനന്തപുരം: കേരള സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയും സാഹിത്യനിരൂപകനുമായ പ്രൊഫ. ജി. പദ്മറാവുവിനെ മലയാളവിഭാഗം അനുസ്‌മരിച്ചു. വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻപിള്ള, പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.എസ്. നസീബ്, ഡോ. ഗോപ്ചന്ദ്രൻ, ഡോ. എം. വിജയൻപിളള, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. സൈമൺ തട്ടിൽ, കേരളപഠനം മേധാവി ഡോ. സി.ആർ. പ്രസാദ്, സംസ്‌കൃത സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ തുടങ്ങിയവർ സംസാരിച്ചു. വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ളയും ഡോ. ദേശമംഗലം രാമകൃഷ്ണനും പദ്മറാവുവിനെക്കുറിച്ച് എഴുതിയ കവിത അവതരിപ്പിച്ചു. പദ്മറാവുവിന്റെ ഭാര്യയും സംസ്‌കൃതസർവകലാശാല പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. എ. ഷീലകുമാരി, മക്കളായ അഗ്നിവേശ് റാവു, ആഗ്‌നേയ് റാവു, ഗവേഷകർ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവരും ഓൺലൈൻ അനുസ്‌മരണത്തിൽ പങ്കെടുത്തു.