തിരുവനന്തപുരം: ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ കെ.ജി.എം.ഒ.എയും പങ്കു ചേരും. ഐ.എം.എയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനം സംഘടിപ്പിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ സർക്കാർ ആശുപത്രികളിലും രാവിലെ ഒൻപത് മുതൽ 12വരെ കൊവിഡ് മാനദണ്ഡം പാലിച്ച് അഞ്ചുപേരുള്ള ബാച്ചായി റിലേ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, സെക്രട്ടറി ഡോ. ടി.എൻ. സുരേഷ് എന്നിവർ അറിയിച്ചു.