കോവളം: വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരിച്ച ഇരുപതോളം പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നേതൃത്വം നൽകിയ രാജീവ് ഗാന്ധി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമംഗങ്ങളെ യു.ഡി.എഫ് കൺവീനർ എം എം. ഹസൻ അനുമോദിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, കെ.പി.സി.സി അംഗം കോളിയൂർ ദിവകാരൻ നായർ, മണ്ഡലം പ്രസിഡന്റുമാരായ പനങ്ങോട് സുജിത്ത്, ഉച്ചക്കട സുരേഷ്, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനുലാൽ, സി.കെ. വത്സലകുമാർ, റാണാ എസ്. സുകുമാർ, ജയകുമാരി, ബിന്ദുമോൾ, രമ പ്രിയ, ശ്രീകുമാർ, പനങ്ങോട് രഞ്ജിത്ത്, ബിനു എന്നിവർ പങ്കെടുത്തു.