തിരുവനന്തപുരം:ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ലൈറ്റ് ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 25 വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോണും 5 കോളനികളിൽ സ്‌മാർട്ട് ടി.വി അടക്കം ഡിജിറ്റൽ ക്ലാസ് റൂമും ഒരുക്കുന്നു. പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 3ന് മണക്കാട് ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ, സിനിമാ താരം സുധീർ കരമന, കുന്നിൽ ഗ്രൂപ്പ് ചെയർമാൻ എ.ആർ. നാസിമുദീൻ, ആക്സോ എൻജിനീയറിംഗ് മാനേജിംഗ് ഡയറക്ടർ നസീബ്. എസ്, കൗൺസിലർ വിജയകുമാർ എന്നിവർ പങ്കെടുക്കും.