covidtest

തിരുവനന്തപുരം : ജില്ലയിൽ ഇന്നലെ 1,727 പേർ കൂടി കൊവിഡ് ബാധിതരായി. 1,486 പേർ രോഗമുക്തരായി. 10 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12,713 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,595 പേർ സമ്പർക്കരോഗികളാണ്. ഇതിൽ 10 പേർ ആരോഗ്യ പ്രവർത്തകരാണ്. 48,659 പേരാണ് നിരീക്ഷണത്തിലുള്ളത്.