തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ അമിത വേഗത്തിൽ പാഞ്ഞ കാർ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 8.40ഓടെ നിയമസഭയ്ക്ക് മുന്നിലെ റോഡിലായിരുന്നു അപകടം. പി.എം.ജി ഭാഗത്തേയ്ക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ അജയകുമാറിന് (51) പരിക്കേൽക്കുകയായിരുന്നു. കാർ നിറുത്താതെ പോയി. നിയമസഭയ്ക്ക് മുന്നിലൂടെ വാഹനത്തിൽ റോഡ് മുറിച്ചു എതിർ ഭാഗത്തേയ്ക്ക് കടക്കുന്നതിനിടയിലാണ് അജയകുമാറിനെ കാറിടിച്ചത്. അപകടത്തിൽ മറ്റൊരു ഇരുചക്രവാഹന യാത്രികനായ ഹരികുമാറിനും (59) പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ അജയകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്യൂസിയം പൊലീസ് കേസെടുത്തു.