കിളിമാനൂർ: പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് കൊട്ടിയംമുക്കിലെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായ പഞ്ചായത്തിലെ എല്ലാ ആശാപ്രവർത്തകർക്കും സാക്ഷരതാ പ്രേരകിനും പാലിയേറ്റീവ് നഴ്സിനും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്‌തു. ഉദ്ഘാടനം പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീനയുടെ സാനിദ്ധ്യത്തിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും കൊട്ടിയംമുക്ക് വാർഡ് മെമ്പറുമായ മാധവൻകുട്ടി നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.എസ്. ബിജു, ഷീബ, രമ്യ,​ പഞ്ചായത്തംഗങ്ങളായ അനിൽ.പി. നായർ, നൂർജഹാൻ, വാർഡ് വികസന സമിതി ചെയർമാൻ കെ.ആർ.ആർ. നായർ, മെഡിക്കൽ ഓഫീസർ ജയറാം ദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.