school

കിളിമാനൂർ: അടയമൺ യു.പി സ്‌കൂളിന്റെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണവും ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വി.എസ്. പ്രേംജിത്ത്, നോഡൽ ഓഫീസർ എസ്. പ്രദീപ് കുമാർ, പി.ടി.എ പ്രസിഡന്റ് കെ. ഷാജി, വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സിബി, പഞ്ചായത്തംഗം അജ്മൽ, എസ്.ആർ.ജി കൺവീനർ വി. രാജേഷ്, പി.ടി.എ സെക്രട്ടറി കെ.സി. പ്രസാദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.