വിതുര: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സ്ഥാനമേറ്റെടുക്കുന്നതിന്റെ ഭാഗമായി യൂത്ത്കോൺഗ്രസ് തൊളിക്കോട് തുരുത്തി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം നടത്തി. തുരുത്തി പാലക്കോൺ നാല് സെന്റ്കോളനിയിലെ 50 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. യൂത്ത്കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷാൻ ഉദ്ഘാടനം ചെയ്തു. തുരുത്തി മേഖലാപ്രസിഡന്റ് അൽഅമീൻ, കോൺഗ്രസ് പനയ്ക്കോട് മണ്ഡലംപ്രസിഡന്റ് എൻ.എസ്. ഹാഷിം, കെ.എൻ. അൻസർ, പി. പുഷ്പാംഗദൻനായർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഫൈസൽ, അഖിൽ കടുക്കാമൂട്, ഫൈസു, വൈ.എം. സിദ്ദീഖ്, അസ്ലം തേവൻപാറ, ബിജിൻ എന്നിവർ പങ്കെടുത്തു.