വിതുര: നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ ജൂലായ് 7 വരെ വായനപക്ഷാചരണം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനനും സെക്രട്ടറി പരപ്പാറ എൻ. ഗോപാലകൃഷ്ണനും അറിയിച്ചു. പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് തൊളിക്കോട് പുളിച്ചാമല സന്ധ്യാഗ്രാമീണഗ്രന്ഥശാലയിൽ നടക്കും. ലൈബ്രറി കൗൺസിൽ ജില്ലാസെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്യും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. കാഞ്ഞിരംപാറ മോഹനൻ വിഷയാവതരണം നടത്തും. എൻ. ഗോപാലകൃഷ്ണൻ, തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല, താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ, ജോയിന്റ്‌സെക്രട്ടറി കെ. മുരുകൻ, തുരുത്തി വാർഡ്‌മെമ്പർ എൻ.എസ്. ഹാഷിം, വിതുര നേതൃസമിതി കൺവീനർ എസ്. ബിനു, പുളിച്ചാമല സന്ധ്യഗ്രാമീണഗ്രന്ഥശാലാ പ്രസിഡന്റ് ഭദ്രം ജി. ശശി, നേതൃസമിതി കൺവീനർ ആർ.കെ. രാഹുൽ എന്നിവർ പങ്കെടുക്കും.