വിതുര: കെ.പി.എസ്.ടി.എ പാലോട് വിദ്യാഭ്യാസ ഉപജില്ലാകമ്മിറ്റിയുടെ ഗുരുസ്‌പർശം പദ്ധതിയിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ച് ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി നൽകി. അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ, ജില്ലാസെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജോയിന്റ് സെക്രട്ടറി എൻ.എം. മസൂദ്, പാലോട് വിദ്യാഭ്യാസ ഉപജില്ലാസെക്രട്ടി മുഹമ്മദ്നിസാം, ക്ലീറ്റസ്,നസീം, ജയൻബാബു, റമിൽരാജ്, തോട്ടുമുക്ക് വാർഡ്മെമ്പർ തോട്ടുമുക്ക് അൻസർ, തൊളിക്കോട് ടൗൺ വാ‌ർഡ് മെമ്പർ ഷെമിഷംനാദ്, പുളിമൂട് വാ‌ർ‌ഡ് മെമ്പർ ജെ. അശോകൻ, പരപ്പാറ വാ‌ർഡ്മെമ്പർ ചായം സുധാകരൻ എന്നിവർ പങ്കെടുത്തു.