തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 10/2020) തസ്തികയുടെ തിരുവനന്തപുരം ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന 24, 25 തീയതികളിലും അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്സ് (കാറ്റഗറി നമ്പർ 15/2020) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന 28, 29 തീയതികളിലും പട്ടത്തുള്ള കേരള പബ്ലിക് സർവീസ് കമ്മിഷൻ ആസ്ഥാന ആഫീസിലും മറ്റു ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് 29 നകം സമീപമുള്ള പി.എസ്.സി. ആഫീസുകളിലും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ : 0471-2546438 .