inauguration-

ചിറയിൻകീഴ്: മുരുക്കുംപുഴ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മംഗലപുരം ഗ്രാമപഞ്ചായത്ത് മുരുക്കുംപുഴ മണിയൻവിളാകം എൽ.പി.എസിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി പത്തോളം സ്‌മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം രണ്ടാം ക്ലാസ് വിദ്യാർത്ഥി ഫാബിയയ്ക്ക് സ്മാർട്ട് ഫോൺ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല, വാർഡംഗം ശ്രീചന്ദ്, എച്ച്.എം ഇൻചാർജ് ബിന്ദു, അദ്ധ്യാപകൻ വൈശാഖ്, പൊതുപ്രവർത്തക അജിത മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.