ആറ്റിങ്ങൽ: 25 വർഷം പൂർത്തിയാക്കിയ സത്യസായി ഓർഫനേജ് ട്രസ്റ്റ് - കേരളയുടെ സ്ഥാപക ദിനാഘോഷം തോന്നയ്ക്കൽ സായിഗ്രാമത്തിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി. ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ എം.ഡി എം.എസ്. ഫൈസൽഖാൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മകൻ കബീർ ആരിഫ് മുഹമ്മദ് ഖാൻ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. സജു, അഡ്വ. മുട്ടത്തറ വിജയകുമാർ, പ്രൊഫ. ബി. വിജയകുമാർ, എം.എസ്. ഷാജി, ഡോ. വി. വിജയൻ, ഇ.എസ്. അശോക് കുമാർ, ജയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.