വർക്കല: വനംകൊള്ളയ്ക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി വർക്കലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വർക്കല നഗരസഭ, മൈതാനം, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് പ്രതിഷേധ സമരം നടത്തിയത്. നഗരസഭ ഓഫീസിന് മുന്നിലെ പ്രതിഷേധ സമരം നഗരസഭ കൗൺസിലർ അഡ്വ. അനിൽകുമാറും, മൈതാനം ടൗണിൽ ബി.ജെ.പി വർക്കല മണ്ഡലം ജനറൽ സെക്രട്ടറി തച്ചോട് സുധീറും, താലൂക്ക് ഓഫീസിന് മുന്നിൽ ബി.ജെ.പി നേതാവും തപസ്യ ജില്ലാ കമ്മിറ്റിയംഗവുമായ കെ.ജി. സുരേഷും ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൗൺസിലർമാരായ ഷീന ഗോവിന്ദ്, വിജി.വി.ആർ, അനു.കെ.എൽ, അനീഷ്,
സിന്ധു.വി, പ്രിയ ഗോപൻ, ജി.കെ. ഉണ്ണികൃഷ്ണൻ, ബി.ജെ.പി വർക്കല സൗത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.