atmperunguzhi

മുടപുരം: പെരുങ്ങുഴിയിൽ എ.ടി.എം പ്രവർത്തിക്കുന്നില്ല ' എന്ന തലക്കെട്ടിൽ 16ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചത് നാട്ടുകാർക്ക് ഫലം കണ്ടു.

പെരുങ്ങുഴിയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടർ ഒരു മാസമായി പ്രവർത്തിക്കുന്നില്ലെന്നും ഇത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായും വാർത്തയിൽ ചൂണ്ടികാട്ടിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നും പരാതി ലഭിച്ചതുകൊണ്ടും ഇന്നലെയും അതിന്റെ തലേ ദിവസവും പെരുങ്ങുഴി എസ്.ബി.ഐ ബ്രാഞ്ചിന് മുന്നിൽ മൊബൈൽ എ.ടി.എം കൗണ്ടർ എത്തി. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. പെരുങ്ങുഴിയിൽ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ മാത്രമേ നിലവിലുള്ളൂ. അതിനാൽ മൊബൈൽ എ.ടി.എം കൗണ്ടർ എത്തിയെങ്കിലും സ്ഥിരം എ.ടി.എം കൗണ്ടർ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.