തിരുവനന്തപുരം: മരം കൊള്ളയെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡിഷ്യൽ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് 24ന് മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ യു.ഡി.എഫ് ധർണ നടത്തുമെന്ന് കൺവീനർ എം.എം. ഹസൻ പറഞ്ഞു. വനംകൊള്ള സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയാണ്.
വന മാഫിയയും ഉദ്യോഗസ്ഥരും സി.പി.എമ്മും സി.പി.ഐയുമുൾപ്പെട്ട സംഘമാണ് അതിനുപിന്നിൽ. റവന്യു, വനം വകുപ്പുകളിലെ മുൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും അതിലുള്ള പങ്കിനെക്കുറിച്ചന്വേഷിച്ചാലേ കൊള്ളയുടെ ചുരുളുകളഴിയൂ.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ സർക്കാർ ഓഫീസുകൾക്കു മുന്നിൽ കൊവിഡ് മാനദണ്ഡം പാലിച്ചാകും ധർണ. ആൾക്കൂട്ടമുണ്ടാകാതിരിക്കാൻ പ്രവർത്തകർ ശ്രദ്ധിക്കണം.