hostel

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര നഗരസഭയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിനെ മുഖം മിനുക്കി മോടികൂട്ടി ഷീ ലോഡ്ജ് ആക്കുന്നു. വർ‌ഷങ്ങൾക്ക് മുൻപ് നഗരസഭ തൊഴുക്കലിൽ നിർമ്മിച്ച വനിതാ വർക്കിംഗ് ഹോസ്റ്റലാണ് നവീകരിച്ച് ഷീ ലോഡ്ജാക്കുന്നത്.

2010 സെപ്തംബർ 13നാണ് അന്നത്തെ മന്ത്രി എ.കെ. ബാലൻ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഹോസ്റ്റലിനാവശ്യമായ ഫർണിച്ചറും വാങ്ങിയിരുന്നു. എന്നാൽ ഹോസ്റ്റൽ തുറന്ന് പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്കായില്ല. തുടർന്നാണ് ഇപ്പോഴത്തെ കൗൺസിലിൽ ഹോസ്റ്റലിനെ ഷീ ലോഡ്ജാക്കി മാറ്റാൻ തീരുമാനിച്ചത്.

താലൂക്ക് ഹെഡ് ക്വാർട്ടേഴ്സായ നെയ്യാറ്റിൻകരയെ നഗരവത്കരിക്കുന്നതിന്റെ ഭാഗമായി പെരുമ്പഴുതൂർ പഞ്ചായത്തിനെയും നഗരസഭയിലേക്ക് കൂട്ടിച്ചേർത്തിരുന്നു. ഇതോടെ പൊലീസ് സ്റ്റേഷനും നഗരസഭാ കാര്യാലയവും ഉൾപ്പെടെ നൂറുകണക്കിന് സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളുമാണ് നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നെത്തുന്നവ‌ർക്ക് താമസിക്കാനുളള സൗകര്യം വലിയൊരു വെല്ലുവിളിയായി ഉയ‌ർന്ന സാഹചര്യത്തിലാണ് വനിതാ ജീവനക്കാർക്ക് ഭയം കൂടാതെ താമസിക്കാൻ ഒരിടം എന്ന നിലയിൽ അന്നത്തെ നഗരസഭാ കൗൺസിൽ ഹോസ്റ്റൽ പ്രാവ‌ർത്തികമാക്കിയത്.

ഹോസ്റ്റൽ നിർമ്മിച്ചത് - 2010ൽ

നിർമ്മാണചെലവ് - ഒരുകോടിയോളം രൂപ

ഇപ്പോൾ നവീകരിക്കാൻ ചെലവാക്കിയത് - 50 ലക്ഷം രൂപ (നഗരസഭയുടെ പ്ലാൻ ഫണ്ട്)

താമസസൗകര്യം - 20 പേർക്ക്

തുറന്ന് പ്രവർത്തിക്കാത്തതിന് തടസമായിരുന്നത്

മെയ്ൻ റോഡിൽ നിന്ന് കെട്ടിടം കുറച്ച് മാറി സ്ഥിതി ചെയ്യുന്നത് ആളുകളെത്തുന്നതിന് തടസമായി