പൂവാർ: ഇന്ധനവില വർദ്ധനവിനെതിരെ ജനതാദൾ (എസ്) ഒഴിഞ്ഞ പാചക വാതക സിലിണ്ടറുമായി പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. പയറ്റുവിള പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ചൊവ്വര രാമചന്ദ്രൻ അദ്ധ്യക്ഷനായി. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഗീത, പഞ്ചായത്ത് അംഗങ്ങളായ വി. പ്രവീൺ, പി. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ഇന്ധന വില വിലദ്ധനവിനെതിരെ കോട്ടുകാലിൽ നടന്ന ധർണ ജനതാദൾ (എസ്) ജില്ലാ ജനറൽ സെക്രട്ടറി വി. സുധാകരൻ ചെയ്യുന്നു