നെയ്യാറ്റിൻകര: ബി.ജെ.പിക്കെതിരെയുള്ള സർക്കാരിന്റെ കുപ്രചാരണങ്ങൾക്കെതിരെ നെയ്യാറ്റിൻകര മണ്ഡലത്തിൽ നടന്ന സത്യഗ്രഹം ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. രാജേഷ്, കൗൺസിലർ കൂട്ടപ്പന മഹേഷ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, എൻ.കെ. ശശി, ചെങ്കൽ രാജശേഖരൻ നായർ, സുരേഷ് തമ്പി, അരങ്ക മുഗൾ സന്തോഷ്, പൂഴിക്കുന്ന് ശ്രീകുമാർ, കാന്തല്ലൂർ സജി, തിരുപുറം ബിജു, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് അതിത, ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാരി അമ്മ, കൗൺസിലർ അജിത, ശിവപ്രസാദ്, ശ്രീലാൽ എന്നിവർ പങ്കെടുത്തു.