നെടുമങ്ങാട്: റെഡ്ക്രോസ് നെടുമങ്ങാട് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 30 ഓളം പ്രവർത്തകർ സജീവമായി പങ്കെടുത്തു. തഹസീൽദാരുടെ നിർദേശമനുസരിച്ച് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണം, പൊലീസ് സ്റ്റേഷനുകളിൽ മാസ്ക്, സോപ്പ്, ജില്ലാ ആശുപത്രിയിൽ ഐസൈലേഷൻ ഗൗൺ, പാലിയേറ്റിവ് രോഗികൾക്ക് മരുന്നുകൾ എന്നിവ എത്തിച്ചു കൊടുത്തതായി താലൂക്ക് സമിതി സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ അറിയിച്ചു. രക്തദാനവും നടത്തി. ചെയർമാൻ ശശിധരൻ പിള്ള, ഇൻചാർജ് വിജയകുമാർ എന്നിവർ നേതൃത്വം നൽകി.