നെടുമങ്ങാട്: കെ.എസ്‌.യു നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളിക്കോട് റിലയൻസ് പ്രതിഷേധ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം റഷീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു നെടുമങ്ങാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട്, കെ.എസ്.യു ബ്ലോക്ക് വൈസ് പ്രസിഡന്റ് അശ്വിൻ, ഗാന്ധി ദർശൻ യുവജന സമിതി നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, അഭിജിത്ത് ഉണ്ണി, ആസിഫ് തറവാട്ടിൽ, മുഹമ്മദ്.എസ് പുളിഞ്ചി എന്നിവർ പങ്കെടുത്തു