vld-2

വെള്ളറട: വെള്ളറടയിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിൽ വ്യാജവാറ്റ് നടത്തിയവർക്കെതിരെ നടപടി സ്വീരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ ധർണ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ഡി.കെ. ശശി ഉദ്ഘാടനം ചെയ്തു. വെള്ളറടയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.എൽ. രാജ് ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ് നേതാക്കളായ ഇടമനശ്ശേരി സന്തോഷ്,​ ജെ. ഷൈൻ കുമാർ,​ ആനപ്പാറ രവി​ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് ചികിത്സാകേന്ദ്രത്തിൽ വ്യാജ വാറ്റിന് നേതൃത്വം നൽകിയ മുഴുവൻ പേരെയും ജോലിയിൽ നിന്ന് ഒഴിവാക്കുക,​ കൊവിഡ് ചികിത്സയുടെ മറവിൽ പഞ്ചായത്ത് നടത്തുന്ന അഴിമതിയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.

ക്യാപ്ഷൻ: വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സി.പി.എം ഏരിയാ സെക്രട്ടറി ഡി.കെ. ശശി ഉദ്ഘാടനം ചെയ്യുന്നു.