ബാലരാമപുരം: സർക്കാർ ആയുർവേദ ഡിസ്പെൻസറി വഴി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭാരതീയ ചികിത്സാവകുപ്പിന്റെ ആയുർ രക്ഷാക്ലിനിക് വഴി ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗലക്ഷണങ്ങൾ താരതമ്യേന കുറവായ കാറ്റഗറി എ വിഭാഗത്തിലെ കൊവിഡ് രോഗികൾക്ക് ഭേഷജം പദ്ധതിയിലും ക്വാറന്റീനിൽ കഴിയുന്നവർക്ക് അമൃതം പദ്ധതിയിലും, കൊവിഡാനന്തര ചികിത്സയ്ക്കായി പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തിയും, പ്രതിരോധത്തിനായി സ്വാസ്ഥ്യം, സുഖായുഷ്യം എന്നീ പദ്ധതികളിലൂടെയും മരുന്ന് വിതരണം ചെയ്തു. പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും പഞ്ചായത്തംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടെലി മെഡിസിനും ലഭ്യമാണ്. പരിഹാരമാർഗങ്ങളും ആവശ്യക്കാർക്ക് മരുന്നുകളും നിർദേശിക്കുന്നുണ്ട്.
ജീവിത ശൈലീരോഗ ചികിത്സകൾ, സാന്ത്വന പരിചരണം, പ്രസവാനന്തര ചികിത്സ എന്നിവയും നടപ്പിലാക്കുന്നുണ്ടെന്ന് സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി. പ്രവിതകുമാരി അറിയിച്ചു. ജനകീയ പങ്കാളിത്തം ലക്ഷ്യമാക്കി ആയുർരക്ഷടാസ്ക് ഫോഴ്സും, വാട്സ് ആപ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഫോൺ: 9447697839.