lock

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിൾ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളായിരിക്കും. വിലക്കുകൾ ലംഘിച്ച് അനാവശ്യ യാത്രകൾക്ക് മുതിർന്നാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അനുമതിയുള്ളത്

 ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. രാവിലെ 7 മുതൽ രാത്രി 7 വരെ ബേക്കറികൾ

 പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ രാത്രി 7 വരെ

 യാത്രാ രേഖകളോടെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലെത്താം

 വാക്സിനേഷന് പോകുന്നവർ, രോഗികളുടെ കൂട്ടിരുപ്പുകാർ തുടങ്ങിയവർക്കും രേഖകൾ കാണിച്ച് യാത്ര

 നിർമാണ പ്രവർത്തനങ്ങൾ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിച്ച ശേഷം നടത്താം