നെടുമങ്ങാട്: നഗരസഭയിലെ അരശുപറമ്പ് വാർഡിൽ ചെല്ലാംകോട് ഗവൺമെന്റ് എൽ.പി സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സി.പി.എം നെടുമങ്ങാട് ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.ആർ. ജയദേവൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. പി.ജി. പ്രേമചന്ദ്രൻ, വാർഡ് കൗൺസിലർ, കെ.റഹീം, പി.എ. ഷുക്കൂർ, എസ്. രാമചന്ദ്രൻ നായർ, ഗീത, ജയകുമാരി, പ്രഥമാദ്ധ്യാപകൻ ബിജു എന്നിവർ പങ്കെടുത്തു. അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് അംഗൻവാടി ഹെല്പറുടെ മകന് നെടുമങ്ങാട് ബ്ലോക്ക് ചെറിയകൊണ്ണി ഡിവിഷൻ മെമ്പർ വി. വിജയൻ നായർ സ്മാർട്ട്ഫോൺ വാങ്ങി നൽകി. മണമ്പൂർ വാർഡ് മെമ്പർ ഐ. മിനി, സി.പി.ഐ ലോക്കൽ കമ്മിറ്റി മെമ്പർ ഭാസിക്കുട്ടി നായർ, മണമ്പൂർ ബ്രാഞ്ച് മെമ്പർ സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.