വർക്കല: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് എതിരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപെട്ട് ബി.ജെ.പി വർക്കല നിയോജകമണ്ഡലം കമ്മിറ്റി വർക്കല മൈതാനത്ത് സത്യഗ്രഹം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സജി പി.മുല്ലനല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ ബാലമുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സുധീർ തച്ചോട്, മണ്ഡലം വൈസ് പ്രസിഡന്റ് വിജി വി, മണ്ഡലം സെക്രട്ടറിമാരായ ഗോകുൽ സദാശിവൻ, പ്രിയ ഗോപൻ, വിജയകുമാർ, നോർത്ത് കമ്മിറ്റി പ്രസിഡന്റ് വിജയദാസ്, സൗത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സുമേഷ്, വൈസ് പ്രസിഡന്റ് ഷാമിൽരാജ്, കൗൺസിലർമാരായ അനീഷ്, രാഖി, ഉണ്ണികൃഷ്ണൻ, ഷീന ഗോവിന്ദ്, സിന്ധു സുനിൽകുമാർ,അനു,ഒ.ബി.സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയും വർക്കല നഗരസഭാ പ്രതിപക്ഷ നേതാവുമായ അഡ്വ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.