വെള്ളറട: വ്യാജമദ്യ നിർമ്മാണത്തിന് ഉപയോഗിച്ച പാത്രങ്ങളും ഗ്യാസ് സിലിണ്ടറും ആനപ്പാറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും സർക്കാർ ആശുപത്രി വാഹനത്തിൽ നിന്നും കണ്ടെത്തിയ സാഹചര്യത്തിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടാൻ ബ്ളോക്ക് കമ്മറ്റി യോഗം തീരുമാനിച്ചതായി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ അറിയിച്ചു. സ്വാകാര്യ ആശുപത്രിയിലാണ് കൊവിഡ് സെന്റർ പ്രവർത്തിച്ചിരുന്നത്. അവിടെ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ പൊലീസിനോ എക്സൈസിനോ കൈമാറാതെ സർക്കാർ ആശുപത്രിൽ തന്നെ സൂക്ഷിച്ചിതോടെയാണ് സംഭവം വിവാദമായത്.