ചാന്നാങ്കര: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ചാന്നാങ്കരയിൽ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൗൺ ഇളവുകളിൽ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കുന്ന അനീതിക്കെതിരെയാണ് പ്രതിഷേധം. മുസ്ലിംലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ, ബദർ ലബ്ബ, മൻസൂർ ഖസാലി, ചേരമാൻ തുരുത്ത് ഷാഹുൽ, ജമാൽ മൈ വള്ളി, സജീബ് പുതുക്കുറിച്ചി, മുഹമ്മദ്, അസ്‌നരുപിള്ള, നജുമുദീൻ, ഷറഫുദീൻ, ഷാഫി, അക്ബർ തുടങ്ങിയവർ പങ്കെടുത്തു.