നെടുമങ്ങാട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കള്ളക്കേസുകൾക്കും ബി.ജെ.പി വേട്ടയ്ക്കുമെതിരെ നെടുമങ്ങാട് മണ്ഡലം കമ്മറ്റി ഉപവാസ സമരം നടത്തി. സംസ്ഥാന കമ്മറ്റി അംഗം ഡോ. തോട്ടക്കാട് ശശി ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ. ഉദയകുമാർ, സംസ്ഥാന കൗൺസിൽ അംഗം നൂറനാട് ഷാജഹാൻ, ജില്ലാ കമ്മറ്റി അംഗം ബി.എസ്. ബൈജു, പോത്തൻകോട് ദിനേശൻ, മണ്ഡലം സെക്രട്ടറി പൂവത്തൂർ അജി, വിനോദിനി, പരിയാരം സജു, ട്രഷറർ വി.ആർ. പ്രകാശ്, സഹകരണ സെൽ കൺവീനർ പുലിപ്പാറ മണികണ്ഠൻ, മഹിളാ മോർച്ച ജനറൽ സെക്രട്ടറി ശാലിനി തുടങ്ങിയവർ പങ്കെടുത്തു.