കോവളം: സദ്ഗമയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നവോത്ഥന നായകനായ മഹാത്മ അയ്യങ്കാളിയുടെ 80ാം ചരമ വാർഷികത്തോടനുബന്ധിച്ച് വെങ്ങാനൂരിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'സദ്ഗമയ' സാംസ്കാരിക വേദി ചെയർമാൻ അഡ്വ. സി.ആർ. പ്രാണകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി. സുബോധൻ, സി.കെ. വത്സലകുമാർ, വിൻസെന്റ് ഡി. പോൾ, നരുവാമൂട് ജോയ്, ഡോ. ആന്റോ, സിസിലിപുരം ജയകുമാർ, ബി.എസ്. സുബിജ, കവളാകുളം സന്തോഷ്, അർഷാദ് ബാലരാമപുരം, വെങ്ങാനൂർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.