തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കള്ളക്കേസുകൾ എടുക്കുന്ന ഇടതുപക്ഷ സർക്കാറിനെതിരെ സംസ്ഥാനത്തുടനീളം നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി തിരുവനന്തപുരം മണ്ഡലം കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന ട്രഷറർ ജെ.ആർ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ ആർ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ശ്രീവരാഹം വിജയൻ, ജില്ലാ ട്രഷറർ നിഷാന്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുരേഷ്, ബാലകൃഷ്ണൻ,​ വൈസ് പ്രസിഡന്റുമാരായ വലിയശാല സതി, ബിജു മൂലയിൽ, സെക്രട്ടറി ശ്രീലത, ട്രഷറർ സജി മണക്കാട് എന്നിവർ പങ്കെടുത്തു.