നെടുമങ്ങാട്: ആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ നെടുമങ്ങാട് കച്ചേരിനടയിൽ നില്പ് സമരം സംഘടിപ്പിച്ചു. മൊബൈൽ ഫോൺ റേഞ്ച് കുറവുള്ള സ്ഥലങ്ങളിൽ ഉടൻ ടവറുകൾ സ്ഥാപിക്കുക, പട്ടികവർഗ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ, ടാബ് എന്നിവ നൽകുക, ആദിവാസി ഊരുകളിൽ സാമൂഹ്യ പഠനമുറികൾ ആരംഭിക്കുക, സ്റ്റൈപ്പെൻഡും ലംസൻ ഗ്രാൻഡും അടിയന്തരമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി നേതൃത്വം നൽകി.