നെടുമങ്ങാട്: ഡോ.ബി.ആർ. അംബേദ്കറുടെ ഓർമ്മ ദിനത്തിൽ നെടുമങ്ങാട് നഗരസഭയിലെ ചെരുക്കൂർകോണത്ത് നൂറ് കുടുംബങ്ങൾക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്ത് കിറ്റ് വിതരണം നിർവഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബി. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കല്ലയം സുകു, നെട്ടിറച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ, അഡ്വ.എസ്.അരുൺകുമാർ, ഹാഷിം റഷീദ്, പുങ്കുമ്മൂട് അജി, നൗഷാദ് ഖാൻ, രാജശേഖരൻ നായർ, ഹസീന ടീച്ചർ, ലോറൻസ്, വി.ജെ വിജിൻ, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.