മലയിൻകീഴ്: ഇന്ധന വില അടിക്കടി വർദ്ധിപ്പിച്ച് കേന്ദ്ര ഗവൺമെന്റ് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യുന്നുവെന്ന് ആരോപിച്ച് 21 ന് രാവിലെ 11 മണിക്ക് മലയിൻകീഴ് ജംഗ്ഷനിൽ ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ (സി.ഐ.ടി.യു) വാഹനങ്ങൾ 15 മിനിറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കും. പ്രതിഷേധ സമരത്തിന്റെ പ്രചാരണ ഉദ്ഘാടനം മലയിൻകീഴ് ജംഗ്ഷനിൽ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.ശ്രീകാന്ത് നിർവഹിച്ചു. ഏരിയ പ്രസിഡന്റ് എം.അനിൽകുമാർ, സെക്രട്ടറി അരുവിക്കര മോഹനൻ, ട്രഷറർ മലയിൻകീഴ് ബിജു, മലയം സുനിൽ, ബി.കെ.ഷാജി എന്നിവർ സംസാരിച്ചു.
ഫോട്ടോ....ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ ഇന്ധന വിലവർദ്ധനക്കെതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടുള്ള പ്രചരണയോഗം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു.