കാട്ടാക്കട: ആര്യനാട് പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ജില്ലാ മണ്ഡലം നേതാക്കൾ ഉൾപ്പടെ നിരവധി പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. പുതുതായി പാർട്ടിയിലെത്തിയവരെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി.ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽകുമാർ സ്വീകരിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തു,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ.ഹരിസുതൻ,നേതാക്കളായ ഇറവൂർ പ്രവീൺ, ഐത്തി സനൽ, എ. സുകുമാരൻ, ഈഞ്ചപ്പുരി അനി, ഷീജ. പി, കെ. മഹേശ്വരൻ, കെ. വിജയകുമാർ, സാജൻ വെള്ളനാട്, ഇരിഞ്ചൽ സോമൻ, സുലൈമാൻ ആര്യനാട്, അംബികുമാരൻ, മോഹനൻ പൊട്ടച്ചിറ, ലാലി, ദീപ എന്നിവർ സംസാരിച്ചു. ചൂഴ ഗോപൻ, കാനകുഴി ഷാജി (ബി.ജെ.പി ) മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. പ്രസന്നകുമാരി,പി.രാജേന്ദ്രൻ (കോൺഗ്രസ്‌ ), അബുസാലി പള്ളിവേട്ട (ആർ.എസ്.പി) എന്നിവരുടെ നേതൃത്വത്തിൽ 75 പേരാണ് സി.പി.ഐയിൽ ചേർന്നതെന്ന് നേതാക്കൾ അറിയിച്ചു.