ബാലരാമപുരം: കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതിയുടെ ഭാഗമായി നിർദ്ധനർക്കും കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കുമായി ഒരുക്കിയ സമൂഹ അടുക്കള കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു. പഞ്ചായത്തിന്റെ സമൂഹ അടുക്കളയുടെ പ്രവർത്തനം നിറുത്തിയെങ്കിലും അന്നം പുണ്യം പദ്ധതി തുടരുകയാണ്. ദിവസേന അഞ്ഞൂറോളം പേർക്കാണ് ഉച്ചയൂണ് വിതരണം ചെയ്യുന്നത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നതെന്നും കൊവിഡ് നിയന്ത്രണവിധേയമാകും വരെ പദ്ധതി തുടരുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറിയും പദ്ധതി ചെയർമാനുമായ അ‌ഡ്വ. വിൻസെന്റ് ഡി. പോൾ അറിയിച്ചു.