തിരുവനന്തപുരം: ആർ.സി.സിയിൽ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ച സംഭവത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. കുറ്റക്കാരായ ആർ.സി.സി ജീവനക്കാരെ പ്രതിചേർക്കുമെന്നും ഇന്ന് നടപടികൾ പൂർത്തിയാക്കുമെന്നും മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. പത്തനാപുരം കുണ്ടയംവിള ചരുവിള വീട്ടിൽ നാജിറ (22 )ആണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. മേയ് 15ന് പുലർച്ചെയായിരുന്നു സംഭവം.