കാട്ടാക്കട: ബി.ജെ.പി കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സത്യഗ്രഹം സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇല്ലാക്കഥകൾ ഉണ്ടാക്കി ബി.ജെ.പിക്കെതിരെ സർക്കാർ വേട്ടമൃഗത്തെപോലെ പെരുമാറുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനകീയ സത്യഗ്രഹത്തിൽ സംസ്ഥാന കൗൺസിൽ അംഗം സന്തോഷ്‌കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുധീഷ് കുന്നുവിള, കാട്ടാക്കട ഹരി, സുധീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ തൂങ്ങാമ്പാറ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ നായർ, കിരൺനായർ, എന്നിവർ സംസാരിച്ചു.
ഫോട്ടോ: ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സത്യഗ്രഹം
സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു