തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ മാർ ഈവാനിയോസ് വിദ്യാനഗറിൽ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. 420ലധികം അദ്ധ്യാപകർക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് വാക്സിനേഷൻ നൽകിയത്. 28ന് സർവകലാശാല പരീക്ഷകൾ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്.