തിരുവനന്തപുരം: മൃഗസംരക്ഷണവകുപ്പ് വഴി നടപ്പിലാക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളർത്തൽ പദ്ധതിയിലേക്ക് ആടുവളർത്തലിൽ മുൻപരിചയമുള്ളവരിൽ നിന്നും മൃഗസംരക്ഷണ വകുപ്പ് വഴി ആട് വളർത്തലിൽ പരിശീലനം നേടിയിട്ടുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആട് വളർത്തൽ യൂണിറ്റൊന്നിന് 2,80,000 രൂപ അടങ്കൽ തുകയായ പദ്ധതി പ്രകാരം മലബാറി ഇനത്തിൽപ്പെട്ട 19 പെണ്ണാടുകളും ഒരു മുട്ടനാടുമടക്കം ആകെ 20 ആടുകളെ വാങ്ങുന്നതിന് ഗുണഭോക്താവിന് ഒരുലക്ഷം രൂപ സർക്കാർ ധനസഹായമായി നൽകും. അപേക്ഷകന് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. ജൂലായ് 15നകം അപേക്ഷ പഞ്ചായത്തിലെ മൃഗാശുപത്രിയിൽ സമർപ്പിക്കണം.